Saturday, January 3, 2015

അങ്ങനെ വീണ്ടും ഒരു പുതുവത്സരം കൂടി വന്നെത്തി

എപ്പോഴത്തെയും പോലെ കുറെ തീരുമാനങ്ങല്ൽ എടുത്തു

ഒന്നും നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും

Tuesday, July 31, 2012

anubhavam

അച്ഛനെയും  കൊണ്ട്  ഡോക്ടറെ കാണാന്‍ ചെന്നതാണ് . നല്ല തിരക്കുണ്ട്‌ .
അച്ഛന് നില്ക്കാന്‍ പോലും വയ്യ. എല്ലാ കസേരകളിലും രോഗികളാണ് .
 കൂടെ വന്നവര്‍ നില്‍ക്കുന്നു . ആരോടും എണീക്കാന്‍ പറയാന്‍ പറ്റില്ല.

             പെട്ടെന്നാണ് അത് ശ്രദ്ധയില്‍ പെട്ടത് . നല്ല ആരോഗ്യമുള്ള ഒരു
ചെറുപ്പക്കാരന്‍ കസേരയില്‍ ഇരുന്നു ഫോണ്‍ ചെയ്യുന്ന തിരക്കില്‍ ആണ് .
ഞങ്ങളെ കണ്ടിട്ടും അയാള്‍ അതെ ഇരിപ്പ് തുടര്‍ന്നു . അച്ഛന്‍ എന്‍റെ
കയ്യില്‍ പിടിച്ച്  ഒരുവിധം നില്‍ക്കുകയാണ് . ഞാന്‍ അയാളുടെ
മുഖത്തേക്ക് നോക്കി . ഒന്ന് എണീറ്റ് സീറ്റ് കൊടുക്കാമോ എന്ന
ഭാവത്തില്‍ . പക്ഷെ അയാള്‍ അത് കണ്ടതായി ഭാവിച്ചില്ല .

                    എനിക്ക് വല്ലാത്ത ദേഷ്യവും ഒപ്പം വിഷമവും തോന്നി .
ഇന്നത്തെ ചെറുപ്പക്കാരില്‍ ഉണ്ടായിട്ടുള്ള മൂല്യച്യുതി  ഓര്‍ത്തു.
പ്രായമായിട്ടുള്ള ഒരാളുടെ ഈ അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍
എങ്ങിനെ കഴിയുന്നു .സില്‍ക്ക് ഷര്‍ട്ടും രണ്ടു മൊബൈലും കയ്യില്‍
ഒരു ബ്രെസലെട്ടും ഒക്കെ ആയിട്ടുള്ള ആ ഇരിപ്പ് എനിക്ക് തീരെ
ഇഷ്ടമായില്ല .

                അകത്തു വല്ല കസേരയും ഒഴിവുണ്ടോ എന്ന് നോക്കി.
അവിടെയും ഇതേ അവസ്ഥ തന്നെ . ഒരു കസേരയില്‍ ഒരു മെഡിക്കല്‍
രെപ്രസേന്റെടിവ് ഇരിക്കുന്നു . അയാളോട് കാര്യം പറഞ്ഞപ്പോള്‍
സീറ്റ് ഒഴിഞ്ഞു തന്നു . അച്ഛനെ അതില്‍ ഇരുത്തി . അപ്പോഴും മനസ്സില്‍ മറ്റേ
ആളോടുള്ള  ദേഷ്യം കുറയുന്നില്ല. ഞാന്‍ പുറത്തു വന്നു നിന്നു .അവസാനത്തെ
ടോക്കണ്‍ ആണ് .സമയമുണ്ട് . ഞാന്‍ വീണ്ടും അയാളെ തന്നെ
ശ്രദ്ധിച്ചു . ഫോണില്‍ സംസരിച്ചുകൊണ്ടേ ഇരിക്കുന്നു.എനിക്കെന്തോ
അയാളുടെ രീതി ഇഷ്ടമായില്ല. അയാളുടെ ഭാര്യ അടുത്ത് തന്നെ നില്‍ക്കുന്നുണ്ട് .

                അവരുടെ ടോക്കണ്‍ കഴിഞ്ഞ്  അടുത്തതാണ്  ഞങ്ങളുടെ. അകത്തു സീറ്റ്
ഉണ്ട്  എന്ന് കണ്ടപ്പോള്‍ അയാള്‍ അവിടെ നിന്ന് എണീറ്റു . പെട്ടെന്ന്  എന്‍റെ
മനസ്സില്‍ ഒരു വെള്ളിടി വീണു.  അയാളുടെ ഒരു കാലിനു സ്വാധീനം ഇല്ല.
ഭാര്യടെ കൈ പിടിച്ചു അയാള്‍ അകത്തേക്ക് കയറുന്നത് കണ്ടപ്പോള്‍ ഞാന്‍
സകല ദൈവങ്ങളോടും ക്ഷമ ചോദിച്ചു. ഒന്നും അറിയാതെ ഞാന്‍ എന്തെല്ലാമോ
ആലോചിച്ചു പോയതിനു.

                       ഞാനും അകത്തേക്ക് കയറി. അച്ഛന് തീരെ വയ്യ. അടുത്ത നമ്പര്‍
വിളിച്ചപ്പോള്‍ അയാള്‍ ഞങ്ങളോട് പൊയ്ക്കോളാന്‍  പറഞ്ഞു. ഇത് എന്നെ
കൂടുതല്‍ തളര്‍ത്തി. ഇത്ര നല്ല മനസ്സുള്ള ഒരാളെ ഞാന്‍ തെറ്റിദ്ധരിച്ചല്ലോ
എന്നോര്‍ത്ത് .





Wednesday, November 17, 2010

mobile

മൊബൈല്‍
മൊബൈല്‍ വന്നപ്പോള്‍ എല്ലാവരും പറഞ്ഞു ലോകം വിരല്‍ തുമ്പില്‍ ആയി എന്ന് .
പക്ഷെ എനിക്ക് തോനുന്നത് നമ്മള്‍ നമ്മിലേക്ക്‌ തന്നെ ചുരുങ്ങിയതയിട്ടാണ്

Monday, September 13, 2010

pylore krishan

കൃഷ്ണാ എന്നെ അറിയുന്നോ നീ
എന്ത് ഞാന്‍ ചെയ്വൂ കണ്ണാ
നിന്‍ തിരുവടി മാത്രമെന്‍ ശരണം
പൊറുക്കണം നീ എന്‍ പാപങ്ങള്‍
ക്ഷമിക്കുക നീ ഈ ദാസിയോടു
മനസ്സിന്റെ തേരില്‍ ഞാന്‍ തീര്പ്പൂ
ഒരു മനിമണ്ടപം നിനക്കായ്‌
സേവിപ്പൂ ഞാന്‍ എന്‍ കണ്ണനെ
എന്നുടെ നീരദ വര്‍ണ്ണനെ
നവനീത ചോരനാം കണ്ണനെ
നിന്നുടെ പോന്നോട കുഴലില്‍
നിന്നുയരുന്നു പൊന്‍ മണിനാദം
നിന്നുടെ പാല്‍ പുഞ്ചിരിയില്‍
അലിയുന്നു എന്‍ ആത്മ ദുഖം
മനസ്സിന്‍ ഇരുള്‍ നീങ്ങിടുന്നു
നിന്‍ മണി ദീപ പ്രഭയാലെ
വിളങ്ങുന്നു നിന്‍ മുഖം ദീപ-
സ്തംഭത്തിന്‍ സാത്വിക പ്രഭയാല്‍
നമിക്കുന്നു നിന്നെ ഞാന്‍ കൃഷ്ണാ
നിന്‍ പാദ പങ്കജം ശരണം
കാക്കണേ നീ ഞങ്ങളെ
മണി വര്‍ണ മോക്ഷവിധായകാ